കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ 99-ാ൦ ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് ഇന്ന് നടക്കും. ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയാണ് ചടങ്ങിന്റെ മുഖ്യാതിഥി. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് നാവികസേനാ ഉദ്യോഗസ്ഥർ മെഡലുകളും അവാർഡുകളും നൽകി സേനയുടെ ഭാഗമാക്കും.
മെഡലുകളും ബഹുമതി പത്രവും കൈമാറുക വൈസ് അഡ്മിറൽ എം.എ ഹാംപിഹോളിയായിരിക്കും. ഇത്തവണ പരിശീലനം പൂർത്തിയാക്കിയിറങ്ങുന്നവരിൽ ശ്രീലങ്കയിൽ നിന്നുള്ള രണ്ട് കേഡറ്റുകളുമുണ്ട്. പരിശീലനത്തോടൊപ്പം ബി.ടെകും എം.എസ്.സി ബിരുദവും നാവിക സേനയുടെ 30-ാ൦ നേവൽ ഓറിയന്റേഷൻ കോഴ്‌സും പാസായാണ് കേഡറ്റുകളിറങ്ങുന്നത്.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് നാവികസേനയുടെ പുതിയ ബാച്ചിനെ അനുമോദിക്കാനും ചടങ്ങ് വീക്ഷിക്കാനും കേഡറ്റുകളുടെ മാതാപിതാക്കൾക്ക് അവസരമുണ്ടായിരിക്കുകയില്ല.












