അഗര്‍ത്തല: വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് (2020) ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തൃപുരയിലും സമാന ആവശ്യം ഉയരുന്നത്.
വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രം ഒന്‍പത് ലൗ ജിഹാദ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് തൃപുര യൂണിറ്റ് പ്രസിഡന്റ് ഉത്തം ദേ ആരോപിച്ചത്.
Discussion about this post