ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വരനു വിവാഹസമ്മാനമായി ലഭിച്ചത് എകെ 47. വിവാഹം നടക്കുന്നതിനിടെ ഒരു സ്ത്രീ എകെ 47 വരനു കൈമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വരന്റെ ഭാര്യാ മാതാവാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
വിവാഹസമ്മാനം നൽകുമ്പോൾ വരന്റെ സമീപത്തു തന്നെ വധുവുമുണ്ട്. തോക്ക് വാങ്ങി വരനും അത് സമ്മാനിച്ച സ്ത്രീയും ചിത്രങ്ങൾക്കു വേണ്ടി പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. 30 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത് പാക് മാധ്യമ പ്രവർത്തകൻ അദീൽ അഷാനാണ്.
Discussion about this post