ഷാദോൽ: ഇസ്ലാം മതവിശ്വാസിയായ ഭർത്താവിന്റെ ‘സംസ്കാരത്തിലേക്ക്’ മാറാൻ നിർബന്ധിക്കുന്നുവെന്ന ഹിന്ദു ഭാര്യയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പോലീസ്. മധ്യപ്രദേശിലെ മത സ്വാതന്ത്ര്യ നിയമ പ്രകാരമാണ് പോലീസ് നടപടി.
ഹിന്ദു യുവതിയുടെ പരാതിയിൽ ഷാദോലിൽ നിന്നും ഇർഷാദ് ഖാൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇർഷാദിനൊപ്പം രണ്ടുവർഷം മുമ്പ് ഇറങ്ങിവന്നതാണ് ഹിന്ദുവായ പെൺകുട്ടി. അന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നുവെങ്കിലും പെൺകുട്ടിയെ വിളിച്ചുവരുത്തി അന്വേഷിച്ചപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോവുകയാണെന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതേതുടർന്ന് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഈ മാസം 27 നു യുവതി വീട്ടിൽ തിരിച്ചെത്തി.
യുവതി വീട്ടിലെത്തിയതിനു പിന്നാലെ ഭാര്യയെ തടഞ്ഞു വെച്ചിരിക്കുകയാണെന്നു ഇർഷാദ് പരാതി നൽകിയെങ്കിലും ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കുകയാണെന്നും അതിനാൽ വീടു വിട്ടിറങ്ങിയതാണെന്നും പെൺകുട്ടി പറഞ്ഞു. മാത്രമല്ല, ഭർതൃവീട്ടുകാർ ഉറുദുവും അറബിയും പഠിക്കാൻ നിർബന്ധിക്കുകയാണെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതേതുടർന്നാണ് 1968-ലെ മതസ്വാതന്ത്ര്യ നിയമ പ്രകാരം ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post