കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ ജയം തേടിയിറങ്ങുന്ന ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസീസ് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ യഥാക്രമം 66, 51 റണ്‍സുകള്‍ക്കായിരുന്നു കംഗാരുക്കളുടെ ജയം.
ഓസ്ട്രേലിയക്കായി കാമറൂണ്‍ ഗ്രീനും ഇന്ത്യക്കായി ടി. നടരാജനും അരങ്ങേറ്റം കുറിക്കും. നടരാജനൊപ്പം ശുഭ്മാന്‍ ഗില്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
നവ്ദീപ് സെയ്നി, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചഹല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് പുറത്തിരുത്തിയത്. കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍ എന്നീ താരങ്ങള്‍ക്ക് ഓസീസ് അവസരം നല്കി.
പരിക്കേറ്റ ഓപണര്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ സ്റ്റാര്‍ക്കും ഇല്ലാതെയാണ് ഓസീസ് പോരിനിറങ്ങുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ണറുടെ അഭാവത്തില്‍ മാര്‍നസ് ലബുഷെയ്ന് ആകും ഓസീസ് ഇന്നിങ്സ് ഓപണ്‍ ചെയ്യുക.
Discussion about this post