ഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനിടെ കേരള- തമിഴ്നാട് മുഖ്യമന്ത്രിമാരോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും നല്കാന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ ഇതിനകം തന്നെ വിന്യസിച്ച് കഴിഞ്ഞിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ വരവോടെ തമിഴ്നാട്ടിലും കേരളത്തിലുമായി ദുരന്തനിവാരണ സേനയുടെ 26 സംഘങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഡിസംബര്‍ മൂന്നിന് ഐഎംഡി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരത്ത് പമ്പനും കന്യാകുമാരിയും കടന്ന് 70-80 കിലോമീറ്റര്‍ വേഗതയില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഐഎംഡി അറിയിച്ചിട്ടുണ്ട്.
Discussion about this post