ന്യൂഡൽഹി: സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്കയയ്ക്കാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദേശം നൽകിയതായി സൂചനകൾ. എർദോഗൻ ശ്രമിക്കുന്നത് പാകിസ്ഥാന് പിന്തുണ നൽകാനാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ അതിർത്തികളിൽ ആക്രമണത്തിനെത്തിയാൽ ആരായാലും തിരിച്ചു പോകില്ലെന്നാണ് ഇതിനെതിരെ ഇന്ത്യൻ സൈന്യം പ്രതികരിച്ചത്. എർദോഗൻ ഈ നീക്കം നടത്തുന്നത് ആഗോള മുസ്ലീം സമൂഹത്തിന്റെ നേതാവാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. കിഴക്കൻ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകര സംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യക്കെതിരെയുള്ള നീക്കങ്ങൾ നടത്തുന്നതിന് പാകിസ്ഥാനുമായി ചേർന്ന് തുർക്കി സമഗ്രമായ പദ്ധതി ആവിഷ്കരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സുലൈമാൻ ഷാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ അബു എസ്മയുടെ പരാമർശമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കശ്മീരിലെ ഭീകരർക്ക് പിന്തുണ നൽകണമെന്ന് തുർക്കി ആഗ്രഹിക്കുന്നുണ്ടെന്നും കശ്മീരിലേക്ക് പോകാൻ തയ്യാറുള്ളവർ വിവരങ്ങൾ നൽകണമെന്നും എസ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post