പാരിസ്: വിഘടനവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 76 മുസ്ലീം പള്ളികൾ അടച്ച് പൂട്ടാനും 66 മതപണ്ഡിതരെ നാട് കടത്താനും സർക്കാർ ഉത്തരവിട്ടു. ക്രിസ്മസ് ആഘോഷങ്ങൾ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വരും ദിവസങ്ങളിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കുമെന്നും സമാനമായ നടപടികൾ ഇനിയും പ്രതീക്ഷിക്കാമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിയൻ വ്യക്തമാക്കി. പുറത്ത് നിന്നുള്ള ശത്രുക്കളേക്കാൾ രാജ്യത്തിനകത്തെ ശത്രുക്കളാണ് അടിയന്തര നടപടി അർഹിക്കുന്നതെന്ന് റേഡിയോ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ മൂല്യങ്ങൾക്കും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു പ്രസ്ഥാനത്തെയും വളരാൻ അനുവദിക്കില്ല. രാജ്യത്ത് വിഘടനവാദം വളർത്താൻ ശ്രമിക്കുന്നതായി സംശയിക്കുന്ന ആരാധനാലയങ്ങൾ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ജെറാൾഡ് കൂട്ടിച്ചേർത്തു.
Discussion about this post