കശ്‍മീർ: സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി ജമ്മുകശ്മീരിൽ വഖഫ് ബോർഡുകൾ രൂപീകരിക്കാനൊരുങ്ങുന്നു. ലഡാക്കിലും ജമ്മുകശ്മീരിലും വഖഫ് ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിനു പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത്തരത്തിൽ വഖഫ് ബോർഡുകൾ രൂപീകരിക്കാനുള്ള തീരുമാനമെടുക്കാൻ കഴിഞ്ഞതെന്നും ബോർഡ് രൂപീകരിച്ചാൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ വഖഫ് സ്വത്തുവകകൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡ് രൂപീകരിക്കുന്നതിനു വേണ്ടി വരുന്ന ചിലവുകൾ ‘പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രമിനു’ കീഴിൽ (പിഎംജെവികെ) അനുവദിക്കുമെന്ന് നഖ്വി കൂട്ടിച്ചേർത്തു.
ഇതിനു പുറമെ, കേന്ദ്രഭരണ പ്രദേശങ്ങളിലെ വഖഫ് വസ്തുവഹകൾ കയ്യേറാൻ ശ്രമിക്കുന്ന ‘വഖഫ് മാഫിയ’ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലും ലഡാക്കിലും ആയിരക്കണക്കിനു വഖഫ് വസ്തുവഹകളാണുള്ളത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ഇവയെല്ലാം രജിസ്റ്റർ ചെയ്യാനുള്ള നടപടികളാണ്.
Discussion about this post