കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി അപൂര്‍വ്വ മലേറിയ രോഗാണുവിനെ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയുടെ രക്ത പരിശോധനയിലാണ് അപൂര്‍വ്വ രോഗാണുവിനെ കണ്ടെത്തിയത്. യുഎന്‍ ദൗത്യവുമായി സുഡാനില്‍ ജോലിയ്ക്ക് പോയ പട്ടാളക്കാരനിലാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ ജില്ലാ ടി.ഒ.ടി. ആയ ടി.വി. അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ മലേറിയ പരിശീലകനായ എം.വി. സജീവ് വിശദമായ പരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന എന്റമോളജിവിഭാഗത്തിലും ഒഡിഷയിലും പരിശോധിച്ചാണ് രോഗാണുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
Discussion about this post