ഡല്‍ഹി : ഫുട്ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലേക്ക്. നീണ്ട മുപ്പത്തിയെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പെലെ ഇന്ത്യയിലേക്ക് വരുന്നത്. സുബ്രതോ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ മുഖ്യാതിഥിയായിട്ടാണ് പെലെ ഇന്ത്യയിലെത്തുന്നത്. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ ഇത്തവണ പന്ത് തട്ടും.
ഒക്ടോബര്‍ 11 മുതല്‍ 17 വരെയാണ് സന്ദര്‍ശനം. മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരം കളിക്കാന്‍ 1977ല്‍ പെലെ കോല്‍ക്കത്തയില്‍ എത്തിയിരുന്നു. സുബ്രതോ കപ്പിനായി ഒക്ടോബര്‍ 11 ന് ഇന്ത്യയില്‍ എത്തുന്ന ഫുട്ബോള്‍ പെലെ 17 നാണ് തിരിച്ച് പോകുന്നത്. കൊല്‍ക്കത്തയും പെലെ സന്ദര്‍ശിക്കും. ഒക്ടോബര്‍ 16നാണ് സുബ്രതോ കപ്പ് ഫൈനല്‍. കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ പരിശീലന വേദികളില്‍ പെലെ പങ്കടുക്കും.
ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഫുട്ബോളിനോടുള്ള തന്റെ അമിതസ്നേഹത്തെ പങ്കുവയ്ക്കുന്നതിനൊപ്പം പുതുതലമുറയിലെ ആരാധകരുമായി സംവദിക്കാനുള്ള അവസരം കൂടിയായാണ് സന്ദര്‍ശനത്തെ കാണുന്നതെന്ന് വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സുബ്രതോ കപ്പിന്റെ 56 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 100 ലധികം ടീമുകളാണ് ഇത്തവണ പങ്കടുക്കുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം എംഎസ്പി അടക്കം മൂന്നു ടീമുകള്‍ ഇത്തവണ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലി എന്നിവരുമായി പെലെ കൂടിക്കാഴ്ച നടത്തും.
Discussion about this post