വിശാഖപട്ടണം: പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ നടപടികളിൽ പിടിച്ചു നിൽക്കാനാകാതെ പന്ത്രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. വിശാഖപട്ടണത്തെ ചിന്താപള്ളി മേഖലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആഹാര സമ്പാദനത്തെ കാര്യമായി ബാധിച്ചതോടെ ഇവർ പട്ടിണിയായി. ജനങ്ങളെ ഭീഷണിപ്പെടുത്തി ആഹാരം ശേഖരിക്കാനുള്ള വഴി രഹസ്യാന്വേഷണ വിഭാഗം തടഞ്ഞു. ഇതോടെ ഭീകരർ പൂർണ്ണമായും വനത്തിൽ ഒറ്റപ്പെട്ടു. ഒപ്പം കമാൻഡോ സംഘങ്ങൾ തിരച്ചിൽ ശക്തിപ്പെടുത്തിയതോടെ ഗത്യന്തരമില്ലാതെ ഇവർ കീഴടങ്ങുകയായിരുന്നു.
വിശാഖപട്ടണത്തെ മിക്ക ഗ്രാമങ്ങളിലും കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ശക്തമായിരുന്നു. പൊലീസ് ചാരന്മാർ എന്നാരോപിച്ച് നിരപരാധികളായ ഗ്രാമീണരെ കൊലപ്പെടുത്തുന്നതും ഇവരുടെ പതിവായിരുന്നു. ഇവർ കൂട്ടത്തോടെ കീഴടങ്ങുന്നത് ഇടത് ഭീകരവാദത്തിന്റെ ശക്തിക്ഷയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ആന്ധ്ര പ്രദേശ് പൊലീസ് അറിയിച്ചു.
Discussion about this post