ഡല്‍ഹി: അരുണാചലിനു സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ച് ചൈന. ഇന്ത്യ, ചൈന, ഭൂട്ടാന് അതിര്‍ത്തികള്‍ ചേരുന്ന ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
2020 ഫെബ്രുവരി 17ഓടെയാണ് ആദ്യ ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇവിടെ 20 കെട്ടിടങ്ങളുണ്ട്. നവംബര്‍ 28ഓടെ പണി പൂര്‍ത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അന്‍പതോളം നിര്മിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തില്‍ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. അവകാശവാദങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കടന്നുകയറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചൈനീസ്, ടിബറ്റന്‍ അംഗങ്ങളെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നതെന്ന് ചൈനീസ് നിരീക്ഷകനായ ബ്രഹ്മ ചെല്ലാനി പറഞ്ഞു.
2017-ല്‍ ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായ ദോക്ലാമില്‍നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ പുതിയ ഗ്രാമം.
Discussion about this post