രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ഫലം പുറത്ത് വന്ന സീറ്റുകളിൽ 247 ഇടത്ത് കോൺഗ്രസും 218 ഇടത്ത് ബിജെപിയും 69 ഇടത്ത് മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. രാജസ്ഥാനിലെ 21 ജില്ലകളിലെ 636 ജില്ലാ പരിഷത്തുകളിലേയും, 4371 പഞ്ചായത്ത് ഭരണസമിതിയിലേയും ഫലമാണ് ഇന്ന് പുറത്തു വരിക.
അന്തിമഫലം വൈകിട്ടോടെ പുറത്ത് വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. ഭാരത് ബന്ദ് നടക്കുന്നതിനിടെ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
636 ജില്ലാ പരിഷത്തുകളിലേക്ക് 1,778 പേരും 4,371 പഞ്ചായത്ത് സമിതികളിലേക്ക് 12,663 പേരും മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു. പഞ്ചായത്തിന്റെ തലവന്മാരെ ഡിസംബര്‍ 10 നും ഉപഅധ്യക്ഷന്മാരെ ഡിസംബര്‍ 11 നും തിരഞ്ഞെടുക്കും.
Discussion about this post