ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ പോരാട്ടത്തിൽ സഞ്ജു സാംസൺ നടത്തിയ മോശം പ്രകടനത്തിന് പിന്നാലെ, ഇന്ത്യൻ ക്യാമ്പിൽ ആരെങ്കിലും സഞ്ജുവിനെ സഹായിക്കണം എന്ന് പറയുകയാണ് മുരളി കാർത്തിക്ക്. ഏഷ്യാ കപ്പിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓപ്പണർ എന്ന നിലയിൽ മനോഹരമായി കളിച്ച സഞ്ജു മികച്ച ഫോമിലും ആയിരുന്നു.
എന്നിരുന്നാലും, ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതോടെ, ടീം ഇന്ത്യ ഗിൽ-അഭിഷേക് ശർമ്മ സഖ്യത്തെ ഓപ്പണിങ് സ്ഥാനത്ത് നിർത്താൻ തീരുമാനിച്ചു, സാംസൺ മധ്യനിരയിലേക്ക് താഴ്ത്തപ്പെട്ടു. ഒമാനെതിരെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സഞ്ജു അർദ്ധ സെഞ്ച്വറി നേടി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നിരുന്നാലും, ഇന്നലെ സമാപിച്ച പാകിസ്ഥാൻ മത്സരത്തിൽ അദ്ദേഹം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു താളം കണ്ടെത്താൻ ബുദ്ധിമുട്ടി. ഇന്ത്യയുടെ 172 റൺസിന്റെ വിജയകരമായ വിജയലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ ഹാരിസ് റൗഫിന്റെ പന്തിൽ പുറത്തായ താരം 17 പന്തിൽ 13 റൺസ് മാത്രമാണ് നേടിയത്.
മുരളി കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ:
“സഞ്ജു മുന്നോട്ട് കളിക്കുന്നു എങ്കിൽ, അയാൾക്ക് നൽകുന്ന റോൾ (5) ആണെങ്കിൽ , അതിനായി തയ്യാറെടുക്കേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്. അതോ മൂന്നാം നമ്പറിൽ സഞ്ജുവിന് യോജിച്ച സ്ഥാനത്ത് അദ്ദേഹത്തിനായി ആരെങ്കിലും സ്ഥാനം ഒഴിഞ്ഞ് കൊടുക്കുമോ? ആരെങ്കിലും അങ്ങനെ ചെയ്യാത്ത പക്ഷം സഞ്ജു ഇതേ അഞ്ചാം നമ്പറിൽ ഇനിയും കളിക്കണം. ആരെങ്കിലും മധ്യനിരയിൽ എങ്ങനെ റോൾ പൂർത്തിയാക്കണം എന്ന് സഞ്ജുവിനെ പഠിപ്പിക്കുക. കാരണം അവൻ മികച്ച താരമാണ്. അയാൾക്ക് പെട്ടെന്ന് അതിലെല്ലാം പഠിക്കാൻ പറ്റും.”
അദ്ദേഹം തുടർന്നു:
“ജിതേഷ് ശർമ്മയാണ് അഞ്ചാം നമ്പറിൽ കൂടുതൽ മിടുക്കൻ. അയാൾക്ക് ആ റോളിൽ കൂടുതൽ തിളങ്ങാൻ പറ്റുമെന്ന് ഉറപ്പാണ്. സഞ്ജുവിന് ഇപ്പോൾ അയാൾക്ക് കൊടുത്തിരിക്കുന്ന റോളിൽ തിളങ്ങാൻ ആരുടെ എങ്കിലും സഹായം അത്യാവശ്യമാണ്.”
Discussion about this post