ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തിനും ഇന്ത്യയിൽ നിന്ന് ശക്തമായ മറുപടി ലഭിക്കുമെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള മുൻകാല സൈനിക നടപടികളുടെ’ഭാഗം 2 അല്ലെങ്കിൽ ഭാഗം 3′ യെക്കുറിച്ച് സൂചന നൽകിയ അദ്ദേഹം, ഇതെല്ലാം പാകിസ്താന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നിലപാട് മാറ്റമില്ലാതെ തുടരുന്നു.രണ്ടാം ഭാഗം പൂർത്തിയാക്കാനുണ്ടോ അതോ മൂന്നാം ഭാഗം പൂർത്തിയാക്കാനുണ്ടോ എന്ന് ഞങ്ങൾക്ക് പറയാനാവില്ല. അത് അവരുടെ (പാകിസ്താന്റെ) പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. അവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവർക്ക് മറുപടി ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
‘സർക്കാർ അനുമതി നൽകിയാൽ അവർ ഒരു ഓപ്പറേഷന് തയ്യാറാണോ എന്നതായിരുന്നു എന്റെ ആദ്യത്തെ ചോദ്യം. ഒരു നിമിഷം പോലും എടുക്കാതെ അവർ പൂർണ്ണമായും തയ്യാറാണെന്ന് മറുപടി നൽകി. തുടർന്ന് ഞങ്ങൾ പ്രധാനമന്ത്രി മോദിയെ സമീപിച്ചു, അദ്ദേഹം ഞങ്ങളോട് മുന്നോട്ട് പോകാൻ പറഞ്ഞു, സ്വതന്ത്രമായ പിന്തുണ നൽകി. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു,’ അദ്ദേഹം പറഞ്ഞു.ഇത് വെറുമൊരു താൽക്കാലിക വിരാമമാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തത്… ഇത് വീണ്ടും ആരംഭിക്കാൻ കഴിയും,’ കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
നമ്മുടെ ജനങ്ങളെ കൊന്നവരെ മാത്രമേ സായുധ സേന കൊന്നുള്ളൂ’ എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂരിൽ ഒരു സാധാരണക്കാരനെയും സ്ഥാപനത്തെയും ലക്ഷ്യം വച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.നമുക്ക് വേണമെങ്കിൽ ഒരു സൈന്യത്തെയോ ഒരു സിവിലിയൻ സ്ഥാപനത്തെയോ ആക്രമിക്കാമായിരുന്നു, പക്ഷേ ഞങ്ങൾ അങ്ങനെ ചെയ്തില്ല. ഇന്ത്യയുടെ ഈ സ്വഭാവം നമ്മൾ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post