തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ കൃഷ്ണകുമാർ. താനൊരു ബിജെപിക്കാരനായതിനാൽ അധിക്ഷേപിക്കാമെന്ന് കരുതുന്നവർ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ തങ്ങൾ ഉയരങ്ങൾ കീഴടക്കാനാണ് സാദ്ധ്യതയെന്നും ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
”വലിയ വിമർശനങ്ങൾ നേരിടുമ്പോൾ മക്കളോട് പറയാറുണ്ട് ഇൻ എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാൻറ്റേജ്. അങ്ങനെ നോക്കിയാൽ മതിയെന്ന്. ശക്തമായി എതിർപ്പ് വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എതിർത്ത വ്യക്തിയാണ് നരേന്ദ്രമോദി. എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെ തന്നെ”, അദ്ദേഹം വ്യക്തമാക്കി
Discussion about this post