ഹൈദരാബാദ് : ചലച്ചിത്രതാരം പ്രകാശ് രാജ് തെലങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്തു. മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുത്തത്.
സംസ്ഥാനത്തെ പഞ്ചായത്ത് രാജ് ആന്‍ഡ് ഐ.ടി മന്ത്രി കെ.താരകരാമ റാവുവിനെ ആണ് പ്രകാശ് രാജ് തന്റെ ആഗ്രഹം അറിയിച്ചത്. ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗ്രാമീണര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ് ബുക്കിലിട്ടു.
ഗ്രാമത്തിനാവശ്യമുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമീണരോട് തന്നെ ചോദിച്ചു മനസ്സിലാക്കുകയാണ്. അതിനുശേഷം ആവശ്യമുള്ള വിവിധപദ്ധതികള്‍ പ്രഖ്യാപിക്കും. ഗ്രാമവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമജ്യോതി എന്ന പദ്ധതിയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബു ഗുണ്ടൂര്‍ ജില്ലയിലെ ബുറിപ്പാലം ഗ്രാമം ദത്തെടുത്തിരുന്നു.
Discussion about this post