ജയ്പൂര്‍: കിഴക്കോ, തെക്കോ, വടക്കോ.. നിങ്ങള്‍ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി എന്ന് മാത്രമാണ് കേള്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ മാത്രമല്ല, ബിഹാര്‍, തെലങ്കാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഫലങ്ങള്‍ കാണിക്കുന്നത് ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യം മുഴുവന്‍ സന്തുഷ്ടരാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കാര്‍ഷിക പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആക്രമണം നടത്തിയിട്ടും ആളുകള്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്നു എന്നും പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post