മസ്‌കറ്റ്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാൻ അനുമതി. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം.
മലേഷ്യ, ലബനന്‍, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, ജോര്‍ദാന്‍, താജികിസ്ഥാന്‍, മകാവു, ഇറാന്‍, ബ്രൂണെയ് എന്നീ ഏഷ്യന്‍ രാജ്യങ്ങളും വിസാ ഇളവ് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം.
നേരത്തെ തന്നെ ബുക്ക് ചെയ്ത ഉറപ്പാക്കിയ ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് തുടങ്ങിയവയാണ് പ്രവേശന നിബന്ധനകള്‍.
Discussion about this post