സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5173 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടമറിയാത്ത 646 കേസുകളുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് മാത്രം 30 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് 5168 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 60,000-ല്‍ താഴെയാണ്. ഒക്ടോബറിലേതിനേക്കാള്‍ 40 % കുറവാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8-9 % ല്‍ നില്‍ക്കുന്നത് ആശ്വാസകരമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണനിരക്കില്‍ അല്പം വര്‍ധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴേക്കു വന്നത് ആശ്വാസകരമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരും എന്ന് പറയാം. ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ സ്ഥതിഗതികള്‍ മോശമായേക്കാം.
സാധാരണ ഗതിയില്‍ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസസ്ഥതകള്‍ കാണിക്കാന്‍ ഇടയുണ്ട്. ചില സാഹചര്യങ്ങളില്‍ മൂന്നു മാസത്തിനു ശേഷവും കോവിഡ് അസ്വസ്ഥതകള്‍ തുടരാം. അക്യൂട് സിന്‍ഡ്രോം എന്നാണ് ഇതിനെ പറയുന്നത്.
Discussion about this post