ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. ആകെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾക്കും ഇതിന്റെ ഭാഗമായി വാക്സിൻ നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ഇന്ത്യ ഇറക്കുമതി ചെയ്യുക 1.6 ബില്യൺ ഡോസുകളായിരിക്കും.
രാജ്യത്തെ 80 ശതമാനം ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഓക്സ്ഫേർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനായ ആസ്ട്രാ സെനക്കയുടെ 500 മില്യൺ ഡോസുകളും അമേരിക്കൻ കമ്പനിയായ നോവാവാക്സിന്റെ 1 ബില്യൺ ഡോസുകളും റഷ്യയുടെ സ്പുട്നിക്ക് 5 വാക്സിന്റെ 100 മില്യൺ ഡോസുകളുമായിരിക്കും ഇന്ത്യയിലെത്തുക. ഇന്ത്യയിൽ വിദേശ കമ്പനികളുടെ വാക്സിൻ നിർമ്മിക്കുമെന്നതാണ് മറ്റൊരു സവിശേഷത.
പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനക്ക, നോവാവാക്സ് വാക്സിനുകളും ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലാബിൽ സ്പുട്നിക്ക് 5 വാക്സിനുമായിരിക്കും നിർമ്മിക്കുക. ഇതിനു പുറമേ, ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും വാക്സിനുകളും ഉപയോഗിക്കും.
Discussion about this post