ഇസ്ലാമാബാദ് : കശ്മീര്‍ വിഷയവും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയുമായി ഇനി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് പാക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മീര്‍ വിഷയം പരിഗണിക്കാതെ ഇന്ത്യയുമായി ചര്‍ച്ച നടത്തില്ലെന്ന് അസീസ് മുമ്പും അറിയിച്ചിരുന്നു.
പാക്കിസ്ഥാന്റെ നിലപാടിന് ലോക രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് അസീസ് പറഞ്ഞു. മുംബൈ സ്‌ഫോടന പരമ്പരക്കേസ് മുഖ്യപ്രതി നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ ആരോപണം അസീസ് തള്ളി. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സുരക്ഷ സേനയുടെ തലവന്‍മാര്‍ തമ്മില്‍ നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അദേഹം പറഞ്ഞു. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ ലഘുകരിക്കാനാണ് ചര്‍ച്ച ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മില്‍ കഴിഞ്ഞ മാസം നടത്താനിരുന്ന ചര്‍ച്ച റദാക്കിയിരുന്നു. വിഘടനവാദി നേതാക്കളെ പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച റദാക്കിയത്.
Discussion about this post