കൊല്ലം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93 വയസ്സുകാരൻ അറസ്റ്റിൽ. കൊല്ലം മുഖത്തല കിഴവൂർ കുന്നുവിള വീട്ടിൽ കാസിംകുഞ്ഞിനെയാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത ജില്ലയിൽ താമസിക്കുന്ന അമ്മയുടെ അടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനത്തിന്റെ ക്രൂരമായ വിവരങ്ങൾ വെളിപ്പെട്ടത്.
കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊട്ടിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post