പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബിജെപി പ്രാദേശിക പ്രവര്ത്തകന് സായ്കത് ഭവാല്‍ ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ബിജെപിയുടെ സങ്കല്പ്പ യാത്രക്കിടെയായിരുന്നു സംഭവം.
നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി കണ്ട് പ്രകോപിതരായ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഭവാലിന്റെ കുടുംബം പറഞ്ഞു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഭവാലിനെ കല്യണിയിലെ ജവര്‍ഹാല്‍ നെഹ്രു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റാലിയ്ക്ക് നേതൃത്വം നല്കിയിരുന്നവരില് ഒരാളായിരുന്നു ഭവാല്‍.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post