ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്താൻ നീക്കവുമായി ബിജെപി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിച്ച് ഭരണകക്ഷി ടിആര്‍എസിന്റെ എതിരാളികള്‍ എന്ന് പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 2023-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷിയാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയിരുന്നു. ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപി നാലില്‍ നിന്ന് നാല്പ്പത്തെട്ട് സീറ്റുകള്‍ എന്ന മികച്ച വിജയത്തിലേക്ക് എത്തിയിരുന്നു.
ഹൈദരാബാദ് കോര്‍പ്പറേഷനിലെ വിജയത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി ലക്ഷ്യമിടുന്നത് ഇപ്പോള്‍ മറ്റൊരു കോര്‍പ്പറേഷനാണ്. ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനാണ് ബിജെപിയുടെ തീരുമാനം.
Discussion about this post