കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അതിശക്തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് വോെട്ടടുപ്പ്. 89.76 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരുമുണ്ട്. 10,842 പോളിങ് ബൂത്തുകള്‍ സജ്ജമാക്കി.
1,105 എണ്ണത്തില്‍ വെബ്കാസ്റ്റിങ് ഉണ്ട്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയില്‍ (11), കണ്ണൂര്‍ ജില്ല പഞ്ചായത്തിലെ തില്ലങ്കേരി (ഏഴ്) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും. ഉച്ചയോടെ എണ്ണല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കോവിഡ് സാഹചര്യത്തില്‍ ഇക്കുറി തപാല്‍ വോട്ടുകള്‍ കൂടുതലുണ്ട്
Discussion about this post