ബെംഗളൂരു : ബംഗളൂരുവിലെ ബാനസ്വാടിയില്‍ മൂന്നു കുട്ടികളെ കൊലപ്പെടുത്തി മാലിന്യകുഴിയില്‍ താഴ്ത്തി. മൂന്നു മക്കളുടെ അമ്മയായ സ്ത്രീയെ വിവാഹം കഴിക്കാനാണ് മൂന്നു കുട്ടികളെ കാമുകന് കൊലപ്പെടുത്തിയത്. സ്കൂളില്‍ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍ (4), അഫ്റീന്‍ (6), അഫ്നാന് (8) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവദിവസം സ്കൂളിലെത്തിയ ഫായും കുട്ടികളെയും കൊണ്്ടു വനത്തിലേക്കു പോയി. പിതാവിന്റെ ബന്ധുവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. തുടര്‍ന്ന് ഏറ്റവും ഇളയ കുട്ടിയായ റഹീമിനെ മാന്‍ഹോളില്‍ തള്ളിയിട്ടു. മറ്റു കുട്ടികള്‍ ഇതകണ്ട്് ഓടാന്‍ തുടങ്ങിയപ്പോള്‍ അവരെയും തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് കുട്ടികള്‍ ഒഴുകിപ്പോയെന്ന് ഉറപ്പാക്കാന്‍ ഫായും അഴുക്കുചാലിനുള്ളില്‍ ഇറങ്ങി നോക്കി. റഹീം അപ്പോഴേക്കും മുങ്ങിമരിച്ചിരുന്നു. മറ്റുരണ്ടുപേരും ഒഴുകിപ്പോയി. പിന്നീട് പോലീസ് നടത്തിയ തിരച്ചിലില്‍ റഹീമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൂന്നു കുട്ടികളുടെ അമ്മയായ നാഗിന ബീഗവുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് നാഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അന്നു മുതല്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇയാള്‍. നാഗിനയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ഇയാളുടെ വീട്ടുകാര്‍ എതിര്‍ത്തു. മൂന്നു കുട്ടികളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post