തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷം അഞ്ച് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമലത്തുറ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി നാല് പ്രതികൾ ഒളിവിലാണ്. യുവതിയെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു.
രണ്ട് വീടുകളിൽ വെച്ചാണ് പീഡനത്തിനിരയാക്കിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.












