കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കസ്റ്റഡിയിലാണുള്ളത്. തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്നാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും.
ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
Discussion about this post