ലാസ് വേഗാസ്: അമേരിക്കയിലെ ലാസ്‌വേഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പായിരുന്നു തീപിടുത്തം. ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ ഒഴിപ്പിച്ചു. സംഭവസമയത്ത് 159 യാത്രക്കാരും 13 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ലണ്ടനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പിന്‍ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പെട്ടത്.
വിമാനത്തിന്റെ ഇടതു ഭാഗത്തെ എഞ്ചിന്‍ തകരാറിലായതാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഉടന്‍ തന്നെ അഗ്‌നിശമന സേനയെത്തി തീ കെടുത്തി. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
Discussion about this post