ഡൽഹി: ജമ്മു കശ്മീരിൽ വെടി നിർത്തൽ ലംഘനത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. വെടി നിർത്തൽ ലംഘിച്ച പാക് സൈനിക നടപടിക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സേന രണ്ട് പാക് സൈനികരെ വധിച്ചു. നിയന്ത്രണ രേഖക്ക് സമീപം നൗഷേര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
മേഖലയിൽ രണ്ട് ദിവസമായി പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം തുടരുകയായിരുന്നു. ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ നിരവധി പാക് പോസ്റ്റുകൾ തകർന്നതായും പാക് സൈനികർ പോസ്റ്റുകൾ ഉപേക്ഷിച്ച് പിന്മാറിയതായും റിപ്പോർട്ടുണ്ട്.
Discussion about this post