തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് യോഗം ചേരും. രാവിലെ 11-നാണ് യോഗം. തോൽവിയുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
യോഗത്തിൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത വിമർശനമുയരാൻ സാധ്യതയുണ്ട്. വെൽഫെയർ പാർട്ടി നീക്കുപോക്ക്, സ്ഥാനാർത്ഥി നിർണയം, എന്നിവയിൽ നേതൃത്വം മറുപടി പറയേണ്ടതായി വരും.
കോൺഗ്രസ് നേതൃത്വത്തിനെതിരെ ഇതിനോടകം തന്നെ കെ.മുരളീധരനും കെ.സുധാകരനും അടക്കമുള്ള രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ പരസ്യ വിമർശനമുന്നയിച്ചു കഴിഞ്ഞു. പ്രവർത്തകർക്കിടയിൽ, തോൽവിയെ ലഘൂകരിക്കാനുള്ള നേതാക്കളുടെ ശ്രമം അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
Discussion about this post