ഡൽഹി: ട്രെയിനില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് നിലവില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നതു പോലെ ഇനി മുതല്‍ ഈ സൗകര്യം വിമാനത്തിലും ലഭ്യമാകും. ടിക്കറ്റ് നിരക്കില്‍ നിന്നും 50 ശതമാനം ഇളവാണ് ലഭിക്കുക. എയര്‍ ഇന്ത്യയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഇപ്പോള്‍ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. ഈ സൗകര്യം ആഭ്യന്തര സര്‍വീസുകള്‍ക്കു മാത്രമാണ് ബാധകം.
60വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും ഈ ഇളവ് ലഭിക്കും. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. ഇതിനായി വയസ് തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം.
വോട്ടേഴ്സ് ഐ ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐ ഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കുന്നതായിരിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് നിരക്ക് ഇളവ് ബാധകമാകുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
Discussion about this post