ഡല്‍ഹി: ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇരുവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 5:30ന് നടക്കുന്ന യോഗത്തില്‍ ഹാജരാകണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ക്രമസമാധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇരുവരെയും വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമമുണ്ടായിരുന്നു.
Discussion about this post