കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. പാർട്ടിയിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായാണ് വിവരം. സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂൽ എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
ബംഗാളിൽ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന റാലിയുണ്ട്. ഇതിൽ വെച്ച് നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് സൂചന. മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി വ്യാഴാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. പടിഞ്ഞാറൻ ബംഗാളിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. സുവേന്ദുവിന്റെ കടന്നു വരവ് ബിജെപിക്ക് മികച്ച ആത്മവിശ്വാസം നൽകുന്നതാണ്.
അതേസമയം ബംഗാളിൽ പാർട്ടി നേരിടുന്ന കനത്ത പ്രതിസന്ധിക്കിടെ മമത ബാനർജി തൃണമൂൽ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post