തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ച് കേന്ദ്രം. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് വിട്ടത്.
ഇതിനുപിന്നാലെയാണ് അദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം. ബംഗാളിൽ ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കാനുമാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയായിരിക്കും സുവേന്ദു അധികാരിക്ക് ഒരുക്കുക. സുവേന്ദു അധികാരിക്കെതിരെ പാർട്ടിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വധഭീഷണി മുഴക്കുകയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
ആദ്യം മന്ത്രിസ്ഥാനമൊഴിഞ്ഞ അദ്ദേഹം പിന്നീട് നിയമസഭയിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വെയ്ക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും തുടരെത്തുടരെ അവഗണ നേരിട്ടതിനാലാണ് രാജി സമർപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുവേന്ദു അധികാരിക്ക് പിന്നാലെ മൂന്ന് പ്രമുഖ തൃണമൂൽ എംഎൽഎമാരും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു.
Discussion about this post