കൊല്‍ക്കത്ത: കൊവിഡ് വാക്സിന് രാജ്യത്ത് വന്നാലുടന്‍ പൗരത്വ നിയമവും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ല. കൊറോണ മൂലം നടപടികള്‍ നീണ്ടുപോയി. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നുണ്ട്. അവസരം നല്കിയാല് അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് നരേന്ദ്ര മോദിയോടുള്ള സ്നേഹവും വിശ്വാസവുമാണ്. ഇത് മോദിയോടുള്ള നിങ്ങളുടെ സ്നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്’-അമിത് ഷാ വ്യക്തമാക്കി.
Discussion about this post