ഡൽഹി: കൊറോണ വൈറസിന്റെ പുതിയ രൂപാന്തരം ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ നടപടികളുമായി ഇന്ത്യ. പുതിയ വൈറസ് വ്യാപനം രൂക്ഷമായ യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി. നാളെ അർദ്ധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഡിസംബർ 31 വരെയാകും നിയന്ത്രണമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു.
നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് യുകെയിൽ നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേസമയം കൊറോണ വൈറസിന്റെ പുതിയ രൂപാന്തരത്തെക്കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കരുതൽ നടപടി എന്ന നിലക്കാണ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യം സന്നദ്ധമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ വ്യക്തമാക്കി.
Discussion about this post