ശ്രീനഗർ: ജമ്മുകശ്മീരിൽ നാല് ഭീകരരെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർ. അൽ ബാദർ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് അവന്തിപോറയിൽ വെച്ച് പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടാനായത്. ഇവരിൽ നിന്നും പിടിച്ചെടുത്തത് ഒരു എകെ 47, എകെ 56 മാഗസിൻ, 28 വെടിയുണ്ടകൾ, ഗ്രനേഡുകൾ എന്നിവയാണ്.
കഴിഞ്ഞ ദിവസം അവന്തിപ്പോറയിൽ നിന്നും തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുള്ള 6 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post