ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ് ചെയ്തു. പ്രിയങ്ക വദേര ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന് വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്
മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കായിരുന്നു പരിപാടി. എന്നാല്‍ പ്രതിഷേധ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, അധീര്‍ രഞ്ജന്‍ ചൗധരി എന്നീ മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതിയെ സന്ദര്‍ശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
Discussion about this post