പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോഷ്ടാവ് പിടിയിൽ. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീർ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ഏഴുമാസം മുമ്പ് സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ എടിഎം കാർഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിലും സജീർ പ്രതിയാണ്. ചങ്ങനാശ്ശേരിയിൽ വൃദ്ധയുടെ മാല പൊട്ടിച്ച കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്.
പൊലീസ് നിരീക്ഷിക്കുന്നത് മനസ്സിലാക്കിയ സജീർ സിം കാർഡ് ഉപേക്ഷിച്ച് ഒളിവിൽ താമസിക്കുകയായിരുന്നു. സജീറിന്റെരണ്ട് ബന്ധുക്കളെയും സുഹൃത്തിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
Discussion about this post