ലഖ്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐ.ഐ.ടി വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. രാജ്യത്തെ പതിനൊന്ന് കോടി കുടുംബങ്ങളില്‍ നിന്നുള്ള സംഭാവനയാണ് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്. സരയൂ നദീ തീരത്തെ നിര്‍മ്മാണ ഭൂമിയില്‍ 100 അടി വരെ താഴെ ചരല് മണ്ണാണ്.
ഇതുമൂലം, പൈലിംഗ് ജോലികള്‍ തടസ്സപ്പെടാതിരിക്കാനും, ആയിരം വര്‍ഷത്തെ ഉറപ്പ് രാമക്ഷേത്രത്തിനു നല്‍കാനുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഐഐടി വിദഗ്ധരുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്.
ഐഐടി-മദ്രാസ്, ഐഐടി-മുംബൈ, ഐഐടി-കാണ്‍പൂര്‍, ഐഐടി-ഡല്‍ഹി, ഐഐടി-ഗുവാഹത്തി, സിബിആര്‍ഐ റൂര്‍ക്കി എന്നിവിടങ്ങളില്‍ നിലവിലുള്ളവരും, വിരമിച്ചതുമായ വിദഗ്ധര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്ത മാസം 14 ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ സന്ദര്‍ശിക്കും.
Discussion about this post