തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് കേരള സന്ദർശനത്തിനെത്തുന്നു. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ കേസരി ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നതാണ് അദ്ദേഹം. ഡിസംബര്‍ 29 ന് കോഴിക്കോട് എത്തുന്ന സര്‍സംഘചാലക് ഡിസംബര്‍ 31ന് തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തും.
തിരുവനന്തപുരത്ത് 30 ന് നടക്കുന്ന ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ യോഗമായ 41 പേര് പങ്കെടുക്കുന്ന പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഡിസംബര്‍ 31 ന് രാത്രിയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങും.
Discussion about this post