Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ജമ്മു കശ്മീരിൽ ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജ്‘ സ്ഥാപിച്ചു‘; തന്നെ ജനാധിപത്യം പഠിപ്പിക്കാൻ വന്നവർക്കുള്ള മറുപടിയാണ് കശ്മീരിലെ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി

by Brave India Desk
Dec 26, 2020, 03:48 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിലെ സമാധാനപരമായ ജന പങ്കാളിത്തം വിമർശകർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്ന ആശയം സ്ഥാപിക്കപ്പെട്ടുവെന്നും തന്നെ ജനാധിപത്യം പഠിപ്പിക്കാൻ വരുന്നവർക്കുള്ള മറുപടിയാണ് കശ്മീർ ജനത നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും കശ്മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്ത കശ്മീരി ജനതയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് ഒരു പുതിയ അദ്ധ്യായമായിരുന്നു. കൊവിഡ് ബാധയുടെ സാഹചര്യത്തിലും യുവാക്കളും പ്രായമായവരും സ്ത്രീകളും കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയത് തന്റെ മനസ്സ് നിറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ഓരോ വോട്ടറുടെയും മുഖത്ത് ഞാൻ വികസനത്തിനായുള്ള പുത്തൻ പ്രതീക്ഷകൾ കണ്ടു. ഭൂതകാലത്തിന്റെ കെടുതികളെ മറന്ന് ശോഭനമായ ഭാവിയെ പുൽകാനുള്ള നിശ്ചയദാർഢ്യമാണ് ഓരോ വോട്ടറുടെയും കണ്ണുകളിൽ താൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് പതിനെട്ട് ലക്ഷം സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു. പത്ത് ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ചു. സാംബയിലും പൂഞ്ചിലും കത്വയിലും സേനാ വിന്യാസം ശക്തമാക്കി പാക് ഷെല്ലാക്രമണങ്ങൾ കുറച്ചു. സൗജന്യമായി ബങ്കറുകൾ സ്ഥാപിച്ചു. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ജമ്മു കശ്മീരിലെ പത്ത് ലക്ഷം കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ധനസഹായം നൽകി.

കാൻസർ ചികിത്സക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ധനസഹായം ലഭിച്ച രോഗികൾ പ്രധാനമന്ത്രിയുമായി സംവദിച്ചു. നിലവിൽ ജമ്മു കശ്മീരിൽ മാത്രം 6 ലക്ഷം പേർക്കാണ് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാകുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 21 ലക്ഷം പേർക്ക് ലഭ്യമാക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തത്.

കഴിഞ്ഞയാഴ്ച നടന്ന ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ജമ്മുവിന് പുറമെ മുസ്ലീം ഭൂരിപക്ഷ മേഖലയായ കശ്മീർ താഴ്വരയിലും ബിജെപി മിന്നും ജയം നേടിയിരുന്നു. യുവമോർച്ച ദേശീയ ഭാരവാഹി ഐജാസ് ഹുസൈൻ, മിൻഹാ ലത്തീഫ്, ആജാസ് അഹമ്മദ് ഖാൻ തുടങ്ങിയ പ്രമുഖ ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്നു.

Tags: Narendra ModiJnK
Share2
Tweet
SendShare

Latest stories from this section

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

Latest News

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies