ഭരത്പുർ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ബാലസംഘം നേതാവ് ആര്യാ രാജേന്ദ്രൻ തിരുവനന്തപുരത്ത് ചുമതല ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ വാർത്തകളിൽ നിറയുകയാണ് രാജസ്ഥാനിലെ ഭരത്പുരിൽ നിന്നുള്ള ബിജെപി നേതാവ് സുമൻ കോലി. 2009ൽ ഭരത്പുർ കോർപ്പറേഷൻ മേയറാകുമ്പോൾ സുമന്റെ പ്രായം 21 വയസ്സും 3 മാസവുമായിരുന്നു. അന്ന് അത് വാർത്തയാക്കാനും രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കാനും ബിജെപിയോ ദേശീയ മാദ്ധ്യമങ്ങളോ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.
സുമൻ കോലിക്ക് മുൻപ് 2000ൽ കൊല്ലം മേയറായ സബിത ബീഗത്തിന്റെ പ്രായം 23 വയസ്സായിരുന്നു. സബിത സിപിഎം പ്രതിനിധിയായിരുന്നു. 199ൽ മഹാരാഷ്ട്രയിലെ നാഗ്പുർ കോർപ്പറേഷൻ മേയറാകുമ്പോൾ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെ പ്രായം 27 വയസ്സായിരുന്നു. പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഫഡ്നവിസ് ഇന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവാണ്.
അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്ന സുമൻ കോലി നിയുക്ത തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസകൾ നേർന്നു. ചരിത്രം ആവര്‍ത്തിക്കുകയാണ്’ എന്നായിരുന്നു ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുമന്‍ കോലി ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post