ടെക്സസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ ഫയൽ ചെയ്തിരുന്ന 100 മില്യൺ ഡോളർ നഷ്ടപരിഹാര കേസ് തള്ളി യുഎസ് ഡിസ്ട്രിക്ട് കോടതി.
വിചാരണ സമയത്ത് കോടതിയിൽ പരാതിക്കാർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ആൻഡ്രൂ എസ്. ഹാനൻ കേസ് തള്ളിയത്. 2019 സെപ്റ്റംബർ 19 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിക്കൊണ്ട് ഇന്ത്യൻ പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് കശ്മീർ ഖാലിസ്ഥാൻ വിഘടന വാദികളായ രണ്ടുപേർ കോടതിയെ സമീപിച്ചിരുന്നത്.
എന്നാൽ, കശ്മീർ ഖാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് ഈ കേസ് പ്രോസിക്യൂട്ട് ചെയ്യുന്നതിന് തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വഴി അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും സമൻസ് അയക്കുക മാത്രമാണ് ഇവർ ചെയ്തത്.









