ലഖ്നൗ: ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. യൂണിയന് തെരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഡിസംബര്‍ 16 ന് സാകേത് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിനിടെ ‘ദേശ വിരുദ്ധ’ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് പ്രിന്‍സിപ്പല്‍ എന്‍.ഡി പാണ്ഡെ നല്കിയ പരാതിയിലാണ് നടപടി.
‘ആസാദി ലെ കെ രഹെങ്കേ’ പോലുള്ള ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചെന്നാണ് പ്രിന്‍സിപ്പല്‍ പരാതിയില്‍ പറയുന്നത്.
Discussion about this post