ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായ സമയത്ത് അദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന് പ്രൊമോഷൻ നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ആക്രമണമുണ്ടായ സമയത്ത് നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയും തരംതാഴ്ത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നതാണ്. ഈ നിർദേശം അവഗണിച്ചാണ് മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ ഒരു ഉദ്യോഗസ്ഥന് പ്രമോഷനും മറ്റൊരു ഉദ്യോഗസ്ഥന് സ്ഥലം മാറ്റവും നൽകിയിരിക്കുന്നത്. പോമോഷൻ നൽകിയിരിക്കുന്നത് 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് മിശ്രയ്ക്കാണ്. ഐജി സൗത്ത് ബംഗാൾ എന്ന പദവിയിൽ നിന്നും എഡിജി സൗത്ത് ബംഗാൾ എന്നതിലേക്കാണ് രാജീവ് മിശ്രയുടെ പദവി ഉയർത്തിയിട്ടുള്ളത്.
രാജീവ് മിശ്ര, ഭോലനാഥ് പാണ്ഡേ, പ്രവീൺ കുമാർ ത്രിപാഠി എന്നിവർക്കായിരുന്നു ജെ. പി നദ്ദയുടെ സുരക്ഷാ ചുമതല. ഡയമണ്ട് ഹാർബർ എസ്പിയായിരുന്ന ഭോലനാഥ് പാണ്ഡേയ്ക്കാണ് സ്ഥലം മാറ്റമനുവദിച്ചിട്ടുള്ളത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേ നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ തൃണമൂൽ ‘ഗുണ്ടകളുടെ’ ആക്രമണമുണ്ടായത് ഈ മാസം ആദ്യമാണ്. നദ്ദയ്ക്കൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു.
Discussion about this post