ബംഗലൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് മദനിയെ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ബംഗലൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബംഗലൂരുവിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പ്രമുഖ ചിന്തകന്‍ പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസും നേരത്തെ മദനിക്കെതിരെ നിലവിലുണ്ടായിരുന്നു.











